CricketSports

ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍;കോലിക്ക് 73-ാം സെഞ്ചറി, സച്ചിന്റെ റെക്കോർഡിനൊപ്പം

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ഇന്ത്യ് വിരാട് കോലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (67 പന്തില്‍ 83), ശുഭ്മാന്‍ ഗില്‍ (60 പന്തില്‍ 70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കശുന്‍ രചിത മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത്- ഗില്‍ സഖ്യത്തിന് ഓപ്പണിംഗ് വിക്കറ്റില്‍ 143 റണ്‍സ് നേടാനായി. ഇഷാന് പകരം ടീമിലെത്തിയ ഗില്‍ ശരിക്കും അവസരം മുതലെടുത്തു. 60 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 70 റണ്‍സെടുത്തത്. ദസുന്‍ ഷനകയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്. മൂന്നാമനായി കോലി ക്രീസിലേക്ക്. രോഹിത്തിന് ആക്രമിക്കാന്‍ വിട്ട കോലി ഒരു ഭാഗത്ത് ഉറച്ചുനിന്നു. രോഹിത് ഒരു സെഞ്ചുറി നേടുമെന്ന തോന്നിച്ചെങ്കിലും ദില്‍ഷന്‍ മദുഷനകയുടെ പന്തില്‍ ബൗള്‍ഡായി. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.

 

ശ്രേയസ് അയ്യര്‍ (24 പന്തില്‍ 28) പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. ഒരു സിക്‌സും മൂന്ന് ഫോറും നേടിയ ശ്രേയസിനെ ധനഞ്ജയ ഡിസില്‍വ പുറത്താക്കി. 40 റണ്‍സാണ് ശ്രേയസ് കോലിക്കൊപ്പം കൂട്ടിചേര്‍ത്തത്. മധ്യനിരയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത കെ എല്‍ രാഹുല്‍ നിര്‍ണായക സംഭാവന നല്‍കി. 29 പന്തുകള്‍ നേരിട്ട രാഹുല്‍ ഒരു സിക്‌സും നാല് ഫോറും നേടി. കോലി- രാഹുല്‍ സഖ്യം 90 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ (14), അക്‌സര്‍ പട്ടേല്‍ (9) എന്നിവര്‍ നിരാശപ്പെടുത്തി.

ഇതിനിടെ കോലി പുറത്തായി.രജിതയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങുന്നത്. 87 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറും നേടി. കോലിയുടെ 45-ാം ഏകദിന സെഞ്ചുറിയായിരുന്നു ഗുവാഹത്തിയിലേത്.രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ 73–ാം സെഞ്ചറിയാണിത്.47 പന്തുകളിൽ അമ്പതു തികച്ച താരം 33 പന്തുകളിൽനിന്ന് സെഞ്ചറിയിലേക്കെത്തി. സെഞ്ചറി നേട്ടത്തോടെ ഇന്ത്യൻ മണ്ണിലെ ഏകദിന സെഞ്ചറികളുടെ കണക്കിൽ കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഇരുവർക്കും 20 വീതം സെഞ്ചറികളാണ് ഇന്ത്യയിലുള്ളത്. ഈ നേട്ടത്തിലെത്താൻ സച്ചിന് 164 കളികൾ വേണ്ടിവന്നപ്പോൾ കോലി 20 സെഞ്ചറിയടിച്ചത് 101 ഏകദിനങ്ങളിൽനിന്നാണ്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന സെഞ്ചറികളുടെ എണ്ണത്തിൽ കോലി സച്ചിനെ മറികടന്നു. സച്ചിൻ എട്ട് സെഞ്ചറികൾ നേടിയപ്പോൾ കോലി സ്വന്തമാക്കിയത് ഒൻപതെണ്ണം. ഏകദിന ക്രിക്കറ്റിലെ ആകെ സെഞ്ചറികളുടെ എണ്ണത്തിൽ സച്ചിന്റെ റെക്കോർ‍ഡിനൊപ്പമെത്താൻ കോലിക്ക് ഇനി അഞ്ച് സെഞ്ചറികൾ കൂടി മതി. 49 സെഞ്ചറികളാണ് സച്ചിന് ഏകദിന മത്സരങ്ങളിൽനിന്നുള്ളത്.

 മുഹമ്മദ് ഷമി (4), മുഹമ്മദ് സിറാജ് (7) പുറത്താവാതെ നിന്നു. രജിതയ്ക്ക് പുറമെ മധുഷനക, ചാമിക കരുണാരത്‌നെ, ദസുന്‍ ഷനക, ധനഞ്ജയ ഡിസില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker