കൊച്ചി:ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. എന്നാൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന വൃക്തിയുടെയോ, ക്യാബ് ഡ്രൈവറുടെയോ നമ്പർ ഫോണിൽ സേവ് ചെയ്യാതെ തന്നെ എങ്ങനെ വാട്സ്ആപ്പിൽ മെസേജ് അയയ്ക്കാം എന്ന അവസ്ഥയിൽ പലരും പെട്ടുപോകാറുണ്ട്.
നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് ആളുകളെ ചേർത്ത് മെസേജ് അയയ്ക്കുന്ന ദൈർഘ്യമേറിയ പ്രക്രിയയിലൂടെ കടന്നുപോകാതെ തന്നെ വാട്ട്‌സ്ആപ്പിൽ ആളുകളുമായി ചാറ്റ് ചെയ്യാൻ കഴിയുന്ന ചില എളുപ്പമാർഗങ്ങൾ ഇതാ.
വെബ് ബ്രൗസർ ഉപയോഗിക്കാം
നിങ്ങളുടെ വെബ് ബ്രൗസറിൽ ചാറ്റ് ചെയ്യേണ്ടവരുടെ ഫോൺ നമ്പർ നൽകിയാൽ വാട്സ്ആപ്പിൽ അവരുമായി ചാറ്റ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ ചെയ്യേണ്ടത് ഇന്റർനെറ്റ് ബ്രൗസർ തുറന്ന് wa.me/************ എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ രാജ്യത്തിന്റെ കോഡ് (+91) സഹിതം നിങ്ങൾ ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്യുക. ലോഡ് ചെയ്യുന്ന വെബ് പേജിൽ, ‘ചാറ്റിലേക്ക് തുടരുക’ എന്ന ഓപ്ഷൻ കാണിക്കും. അതിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ ആ വ്യക്തിയുമായി ചാറ്റ് ചെയ്യാൻ വാട്സ്ആപ്പ് അനുവദിക്കും.
മെസേജ് യൂവർസെൽഫ് ഫീച്ചർ
നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് ആരെയെങ്കിലും ചേർക്കാതെ തന്നെ വാട്ട്‌സ്ആപ്പിൽ ചാറ്റുചെയ്യാനുള്ള മറ്റൊരു എളുപ്പമാർഗ്ഗം ‘നിങ്ങൾക്ക് സ്വയം സന്ദേശമയയ്‌ക്കുക’ എന്ന ഫീച്ചർ വഴിയാണ്. നമ്പർ കോപ്പി ചെയ്ത് വാട്സ്ആപ്പ് തുറക്കുക.’ചാറ്റ്’ വിഭാഗത്തിന്റെ ചുവടെ ദൃശ്യമാകുന്ന സന്ദേശ ഐക്കണിൽ ക്ലിക്കുചെയ്യുക. നിങ്ങൾക്ക് സ്വയം സന്ദേശമയയ്‌ക്കാനുള്ള ഓപ്ഷൻ കാണാം. ഇവിടെ, നിങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ നമ്പർ നൽകുക.
മറ്റു ആപ്പുകൾ ഉപയോഗിച്ച്
നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്ക് ചേർക്കാതെ തന്നെ വാട്സ്ആപ്പിൽ സന്ദേശമയയ്‌ക്കുന്നതിനുള്ള ഏറ്റവും വേഗമേറിയ മാർഗം ‘ക്ലിക്ക് ടു ചാറ്റ്’ എന്ന ആപ്പ് പ്ലേ സ്റ്റോറിൽനിന്നു ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. വാട്സ്ആപ്പിന്റെ പൊതു എപിഐ ഉപയോഗിച്ച്, അതിൽ രാജ്യത്തിന്റെ കോഡും നമ്പറും നൽകിയാലുടൻ ആപ്പ് വാട്സആപ്പിൽ ഒരു ചാറ്റ് വിൻഡോ തുറക്കുന്നു.
രാജ്യത്തിന്റെ പ്രിഫിക്സ് കോഡ് അറിയില്ലെങ്കിൽ, വേഗത്തിൽ കോഡ് നൽകാനാകുന്ന രാജ്യങ്ങളുടെ ലിസ്റ്റ ബിൽറ്റ്-ഇൻ ഓപ്ഷനായി ഇതിലുണ്ട്. ഇത് മേൽപ്പറഞ്ഞ രീതികൾക്കാവശ്യമായ അധിക ഘട്ടങ്ങൾ വെട്ടിക്കുറയ്ക്കുകയും നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരാളുമായി ചാറ്റ് ചെയ്യുന്നതിനുള്ള ഏറ്റവും വേഗമേറിയ മാർഗങ്ങളിലൊന്നുമാണ്.