FootballKeralaNewsSports

അമ്മമാർ പൊളിച്ചു!നൈറ്റിയിലും സാരിയിലും ഫുട്‌ബോള്‍ കളിച്ച് മലപ്പുറത്ത് വീട്ടമ്മമാര്‍; മനംകവര്‍ന്ന് വീഡിയോ

മലപ്പുറം: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ച് ആസ്വദിച്ച് വീട്ടമ്മമാരും. മലപ്പുറം കാവന്നൂര്‍ പുളിയക്കോട് നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നൈറ്റിയും സാരിയുമൊക്കെ ഉടുത്ത് വീട്ടമ്മമാര്‍ ഗ്രൗണ്ടില്‍ പന്തുതട്ടി. ഒരു ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതുവരെ 601 കമന്റുകളും 60,000ത്തില്‍ അധികം ലൈക്ക് റിയാക്ഷനുകള്‍ വീഡിയോയ്ക്ക് വന്നു. 

താഴെ വന്ന കമന്റുകളാണ് രസകരം. അമ്മമാര്‍ പൊളിച്ചുവെന്നാന്ന് ഒരു കമന്റ് വന്നിരിക്കുന്നത്. ‘പന്തുകളിയെന്ന് പറഞ്ഞ് നമ്മളെ വഴക്കുപറയുന്ന അവര്‍ അവര്‍ അറിയട്ടെ അതിന്റെ ഒരു ഫീല്‍…’ എന്നാല്‍ മറ്റൊരു കമന്റ്. അവരും സന്തോഷിക്കട്ടെയെന്ന് മറ്റൊരാള്‍. ‘എന്റെ അമ്മയും ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി ഭായി..’ എന്ന് മറ്റൊരു ഫുട്ബോള്‍ ആരാധകന്‍. അങ്ങനെ പോസിറ്റീവ് കമന്റുകളാണ് വീഡിയോക്ക് താഴെ മുഴുവന്‍. രസകരമായ വീഡിയോ കാണാം…

https://www.instagram.com/reel/Cv03Q_5tb6L/?utm_source=ig_web_copy_link

നേരത്തെ മലപ്പുറത്ത് നിന്നുള്ള മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലപ്പുറം പാണ്ടിക്കാട്ടെ കാരായപ്പാറയില്‍ നിന്നുള്ള നോ പിച്ച് ഹെഡ്ഡറുകളായിരുന്നു അത്. പാണ്ടിക്കാട് നിന്നുള്ള അക്ബര്‍ കക്കാട്, റംഷാദ് തോട്ടത്തില്‍ എന്നിവരാണ് പന്തുകൊണ്ട് അമ്മാനമാടിയത്. അവര്‍ മനസില്‍ പോലും കരുതിയിരുന്നില്ല വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുമെന്ന്. കണ്ടു നിന്ന നാട്ടുകാരില്‍ ഒരാള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 

https://www.instagram.com/reel/CvrYM3ngTYz/?utm_source=ig_embed&ig_rid=6b1a4195-4e6b-40f3-bc59-87fb0d866262

പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും വീഡിയോ എത്തി. നടുറോഡില്‍ നിന്നുകൊണ്ട് വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് അക്ബര്‍ പന്തുകൊണ്ട് ആട്ടം തുടങ്ങി. ലുങ്കിയും ഷര്‍ട്ടും ധരിച്ച് റംഷാദും. ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന അക്ബര്‍ മുമ്പ് പ്രാദേശിക ക്ലബുകള്‍ക്കെല്ലാം കൡച്ചിട്ടുണ്ട്. റംഷാദ് ലോറി ഡ്രൈവറാണ്. രണ്ടാഴ്ച മുന്‍പ് ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ കൈയ്ക്ക് പരിക്കേറ്റ റംഷാദ് ഇപ്പോള്‍ വിശ്രമത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker