കൊട്ടരക്കര: ഗള്‍ഫില്‍ നിന്നു വന്ന ഭര്‍ത്താവ് ക്വാറന്റൈനിലിരിക്കെ യുവതി രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകന്റെയൊപ്പം ഒളിച്ചോടി. കൊട്ടാരക്കര കണ്ണനല്ലൂരിലാണ് സംഭവം. മുട്ടക്കാവ് സ്വദേശിയായ മുബീന എന്ന 33കാരിയാണ് ഭര്‍ത്താവിനേയും മക്കളെയും ഉപേക്ഷിച്ച് പള്ളിമണ്‍ സ്വദേശിയായ ഷെരീഫ് എന്ന 38 കാരനൊപ്പം ഒളിച്ചോടിയത്.
സൗദി അറേബ്യയിലെ ജോലി സ്ഥലത്തു നിന്നും മടങ്ങി എത്തി കൊട്ടിയത്തെ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു മുബീനയുടെ ഭര്‍ത്താവ്. കഴിഞ്ഞ മാസം 19ന് ഭര്‍ത്താവിന് ഭക്ഷണം കൊടുക്കാനായി മുബീന ലോഡ്ജില്‍ പോയിരുന്നു.
എന്നാല്‍ പിന്നീട് ഇവരെ കാണാതാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്കി. ഈ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷെരീഫിന്റെ ഭാര്യ എത്തുന്നത്. ഇതോടെയാണ് സംഗതിയുടെ കിടപ്പ് വശം പോലീസിന് മനസ്സിലാകുന്നത്.
ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത് രണ്ട് മക്കളുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇരുവരും അടുപ്പത്തില്‍ ആയിരുന്നു എന്നും ഒരുമിച്ചാണ് ഇവര്‍ പോയത് എന്നും പോലീസിന് വ്യക്തമായി. ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണനല്ലൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണനല്ലൂര്‍ എസ്.എച്ച്.ഒ യു.പി വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മുബീനയെയും ഷെരീഫിനെയും പിടികൂടിയത്.