തൃശൂര്‍: തൃശൂരില്‍ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പൂത്തോള്‍ സ്വദേശി കളരിക്കല്‍ വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വത്സലയാണ് (71) മരിച്ചത്. വീടിന്റെ സമീപത്ത് ഇരുന്ന് മീന്‍ വൃത്തിയാക്കുന്നതിനിടെ ചുമര് ഇടിഞ്ഞുവീഴുകയായിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ഭര്തൃസഹോദരന് അശോകന് അപകടത്തില്‍ സാരമായി പരുക്കേറ്റു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News