അരൂര്‍: വാടകക്കുടിശിക വൈകിയതിന്റെ പേരില്‍ കെട്ടിട ഉടമ ദമ്പതിമാരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. എഴുപുന്ന കളരിക്കല്‍ രാധാകൃഷ്ണന്, ഭാര്യ സഹിജ എന്നിവരാണ് പരിക്കേറ്റ് തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
രാധാകൃഷ്ണന്റെ നെഞ്ചിന് താഴെ മൂന്ന് കുത്തേറ്റു. ആറ് തുന്നിക്കെട്ടുകളുണ്ട്. തടയാന്‍ ശ്രമിച്ച സഹിജയ്ക്കും മര്‍ദനമേറ്റു. പെയിന്റിങ് പണിക്കാരനായ രാധാകൃഷ്ണന് പണിയില്ലാത്തതിനാല്‍ അഞ്ച് മാസമായി വാടക കൊടുത്തിരുന്നില്ല. അഡ്വാന്‍സ് തുകയായ 20,000 രൂപയില്‍നിന്ന് വാടക വരവുവെക്കാന്‍ പറഞ്ഞെങ്കിലും ഉടമ സമ്മതിച്ചില്ലെന്ന് അരൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News