HealthKeralaNews

ഇന്ന് പുതിയതായി 11 ഹോട്ട്‌സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6, 11), വെള്ളിയാമറ്റം (സബ് വാര്‍ഡ് 1, 2, 3, 15), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 13), കീരമ്പാറ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4), തലവൂര്‍ (18), പാലക്കാട് ജില്ലയിലെ മലമ്പുഴ (3), കോട്ടോപ്പാടം (21), പത്തനംതിട്ട ജില്ലയിലെ റാന്നി-പഴവങ്ങാടി (8), മെഴുവേലി (1, 9), വള്ളിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൈനകരി (വാര്‍ഡ് 10), ആറാട്ടുപുഴ (11), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 2), കുഴുപ്പിള്ളി (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ കുളക്കട (3, 19), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 4, 6), വണ്ടാഴി (6), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (6 (സബ് വാര്‍ഡ്), 4, 5, 11), കുഞ്ഞിമംഗലം (13), ഉദയഗിരി (3), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (5), നെടുമ്പ്രം (സബ് വാര്‍ഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 580 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button