CrimeKeralaNews

കൊച്ചിയില്‍ ഹണിട്രാപ്പ് രണ്ടു സ്ത്രീകളടക്കം നാലുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്:കൊച്ചിയിലെ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ കേസില്‍ രണ്ടു യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.ഉദുമ അരമങ്ങാനത്തെ ഉമ്മര്‍ (50), ഭാര്യ ഫാത്തിമ (45), കാസര്‍കോട് ചൗക്കിയില്‍ താമസിക്കുന്ന നായന്മാര്‍മൂലയിലെ സാജിദ (36), കണ്ണൂര്‍ ചെറുതാഴത്തെ ഇക്ബാല്‍ (62) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ കെ പി സതീശന്‍ അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സി എ സത്താറിന്റെ പരാതിയില്‍ ആലാമിപ്പള്ളി കല്ലഞ്ചിറയിലെ വാടകവീട്ടില്‍നിന്നാണ് സംഘത്തെ പിടികൂടിയത്. രണ്ടുപേര്‍ കസ്റ്റഡിയിലാണ്.

സത്താറുമായി സൗഹൃദമുണ്ടാക്കി കെണിയില്‍പ്പെടുത്തുകയായിരുന്നു. ഉമ്മര്‍ ഫാത്തിമ ദമ്ബതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ കഴിഞ്ഞ രണ്ടിന് സത്താറിന് വിവാഹം ചെയ്തുകൊടുത്തു. ഇക്ബാലാണ് സത്താറിനെ ഉമ്മറുമായി ബന്ധപ്പെടുത്തിയത്. തുടര്‍ന്ന് നവദമ്ബതികളെ കല്ലഞ്ചിറയിലെ വാടകവീട്ടില്‍ താമസിപ്പിച്ചു. സത്താറിന് വേറെ ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ പ്രതികള്‍ സാജിദയുടെ സഹായത്തോടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടു. ആദ്യം മൂന്നുലക്ഷംരൂപ നല്‍കി. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ഏഴു ലക്ഷംകൂടി ആവശ്യപ്പെട്ടതോടെയാണ് സത്താര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൂടുതലാളുകളെ സംഘം കബളിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button