കേരളത്തിലെ ഏറ്റവും ‘മികച്ച ഉദ്ഘാടക’ സെല്‍ഫ്‌ട്രോളുമായി ഹണി റോസ്
Read more at: https://www.mathrubhumi.com/movies-music/news/actress-honey-rose-response-to-trolls-1.8173711
കൊച്ചി:സിനിമാതാരങ്ങൾക്കെതിരെ ട്രോളുകൾ വരുന്നത് സോഷ്യൽ മീഡിയയിൽ സാധാരണമാണ്. നിരുപദ്രവകരമായ രസകരമായ ട്രോളുകൾ താരങ്ങളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്യാറുണ്ട്. മലയാളികളുടെ പ്രിയനടി ഹണി റോസ് കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധയാകർഷിക്കുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ നിരവധി പരിപാടികളുടെ ഉദ്ഘാടകയായിരുന്നു ഹണി റോസ്. ഇതിന്റെയെല്ലാം ചിത്രങ്ങൾ താരം തന്നെ സ്ഥിരമായി പങ്കുവെയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ രസകരമായ പല ട്രോളുകൾക്കും കാരണമാവുകയും ചെയ്തു. അങ്ങനെ വന്നവയിൽ ശ്രദ്ധേയമായ ചില ട്രോളുകളാണ് കഴിഞ്ഞദിവസം ഹണി റോസ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ഷെയർ ചെയ്തത്.
നിരവധി പേരാണ് ഇതിന് കമന്റുകളുമായെത്തിയത്. സ്വയം ട്രോളുന്നതും ഒരു സന്തോഷമാണെന്നാണ് ഒരാളുടെ കമന്റ്. ഇത്തരം ട്രോളുകൾ ഒരു പ്രചോദനമാണെന്നും ഉദ്ഘാടനം ചെയ്യുമ്പോൾ അതിന്റെ മുൻ നിരയിൽ പോയിട്ട് അടുത്ത് പോലും നിൽക്കാൻ പറ്റാത്തവരുടെ രോദനമാണ് ഇതൊക്കെയെന്നും പറയുന്നു മറ്റൊരാൾ. ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽപ്പോലും കണ്ടിട്ടില്ല എന്ന് കമന്റ് ചെയ്തവരും കൂട്ടത്തിലുണ്ട്.
മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് ഹണി റോസിന്റേതായി മലയാളത്തിൽ ഒടുവിലിറങ്ങിയ ചിത്രം. സിനിമയിലെ ഹണിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന വീരസിംഹ റെഡ്ഡിയിലൂടെ തെലുങ്കിലും നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രത്തിൽ നായകൻ.