പാലക്കാട് ഹണി റോസ് നാണം കെട്ടോ? സംഭവിച്ചത് തുറന്ന് പറഞ്ഞ് താരം
കൊച്ചി:സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഏറെ വിമർശനത്തിനും വ്യക്തി അധിക്ഷേപങ്ങള്‍ക്കും ഇടയായിട്ടുള്ള താരമാണ് ഹണി റോസ്. ഉദ്ഘാടനങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുമ്പോള്‍ താരം അണിയുന്ന വസ്ത്രത്തിന്റെ പേരിലെന്നില്‍ കടുത്ത ബോഡി ഷെയിമിങ്ങിലേക്ക് വരെ ആളുകള്‍ കടന്നു. ഇക്കൂട്ടത്തിലേക്കാണ് ദ്വായർത്ഥ പ്രയോഗങ്ങളുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും എത്തുന്നത്. അശ്ലീല വാക്കുകളും തന്നെ ബന്ധപ്പെടുത്തിയ ദ്വയാർത്ഥ പ്രയോഗങ്ങളും അതിര് കടന്നതോടെ ബോബിക്കെതിരെ താരം നിയമപരമായി നീങ്ങി.
മറുവശത്ത് ഇപ്പോഴും ചിലർ ഹണിറോസിനെതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്. താരം പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളില്‍ ആരും പങ്കെടുക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊരും ആരും മുഖവിലക്കെടുക്കിന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ഹണിറോസിനെ കാണാനായി എത്തിയ ജനക്കൂട്ടം വ്യക്തമാക്കുന്നത്. ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടനത്തിനായി പാലക്കാടായിരുന്നു കഴിഞ്ഞ ദിവസം താരം എത്തിയത്.
ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ തന്നെ ഹണി റോസിനെ കാണാന്‍ ആരും എത്തിയില്ലെന്ന തരത്തിലുള്ള പ്രചരം സോഷ്യല്‍ മീഡിയയിലൂടെ താരത്തെ എതിർക്കുന്നവർ അഴിച്ചുവിടുകയും ചെയ്തു. എന്നാല്‍ യഥാർത്ഥത്തില്‍ ഹണിയെ കാണാനായി സ്ത്രീകളും പെണ്‍കുട്ടികളും അടക്കം വന്‍ ജനക്കൂട്ടമാണ് ഷോറൂമിന് മുന്നില്‍ തടിച്ച് കൂടിയത്. ആരാധകരുടെ ഈ പിന്തുണ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു ആള്‍ക്കൂട്ടം കണ്ടുള്ള ഹണി റോസിന്റെ പ്രതികരണം.
ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകരണമാണ് അവിടെ തനിക്ക് ലഭിച്ചതെന്നാണ് ഹണി റോസ് പാലക്കാട്ടെ ഉദ്ഘാടനത്തെക്കുറിച്ച് മനോരമ ന്യൂസിനോട് വ്യക്തമാക്കിയത്. ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിന് ശേഷം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങള്‍ നേരിട്ടു. ഇനി ഇത്തരം പരിപാടികള്‍ക്ക് എത്തിയാല്‍ കാണാനായി ആരും വരില്ല എന്നൊക്കെയായിരുന്നു കമന്റുകള്‍. എന്നാല്‍ അതിലൊന്നും യാതൊരു കാര്യവുമില്ലെന്ന് തെളിയിക്കുന്ന സ്വീകരണമായിരുന്നു പാലക്കാടേതെന്നും താരം വ്യക്തമാക്കുന്നു.
ചേച്ചിമാരും കോളേജില്‍ പഠിക്കുന്ന പിള്ളേരുമൊക്കെയായി നിരവധി ആളുകളാണ് എന്നെ സ്വീകരിക്കാനായി അവിടെ എത്തിയത്. എല്ലാവരും ഒരുമിച്ച് വളരെ ആഘോഷപൂർവ്വം തന്നെ ആ ചടങ്ങ് പൂർത്തിയാക്കി. എല്ലാവരുടെ ഭാഗത്ത് നിന്നും വലിയ സ്നേഹമാണ് എനിക്ക് അനുഭവിക്കാന്‍ സാധിച്ചത്. വളരെയേറിയ വിഷമഘട്ടത്തിലൂടെ കടന്നുപോയതിനുശേഷം വീണ്ടും ജനങ്ങളുടെ സ്നേഹം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞപ്പോൾ വലിയ സമാധാനമുണ്ട്. എന്നെ പിന്തുണച്ച മാധ്യമങ്ങളോടും പൊതുജനങ്ങളോടും ഒരുപാട് നന്ദിയും സ്നേഹവുമുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.