“ആരാണ് ഈ പാര്‍വതി ?, എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ട” ; അമ്മയിലെ ഇരിപ്പിട വിവാദം പുതിയ തലങ്ങളിലേക്ക്
കൊച്ചി:താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും ഇരിപ്പിടമില്ലാതെ നില്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എഡിറ്റര്‍ സൈജു ശ്രീധരന്‍, പാര്‍വതി തിരുവോത്ത് എന്നിങ്ങനെ പലരും ഇതിനെ വിമര്‍ശിച്ചെത്തി.
സെന്‍സ്‌ലെസ് എന്നേ ഈ വിവാദങ്ങളെ വിളിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് രചന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പാര്‍വതി നിങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്, അത് ഒരിക്കല്‍ മനസ്സിലാകുമെന്നും രചനയുടെ പോസ്റ്റിന് ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍, എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ട..ഇത് എന്റെ ശബ്ദമാണ് എന്നാണ് രചനയുടെ മറുപടി.
കഴിവും നിലപാടുമുള്ളവര്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമെന്ന ഒരാളുടെ പരാമര്‍ശത്തിന് ഇവിടെ വേവലാതി ആര്‍ക്കെന്ന് വ്യക്തമാണെന്ന് രചന മറുപടി നല്‍കി. അമ്മ പോലെയുള്ള സംഘടനയില്‍ കുലസ്ത്രീ നിലവാര ന്യായീകരണം അനിവാര്യമാണെന്ന വിമർശനത്തിന് ‘സഹോദരന്’കുലസ്ത്രീയുടെ അർഥം അറിയില്ലെന്ന് തോന്നുന്നു’ എന്നും നടി മറുപടി നല്‍കുന്നു.