CrimeKeralaNews

വീടു കയറി ആക്രമണം, പിന്നാലെ പ്രതിയുടെ ആത്മഹത്യ; വെട്ടേറ്റ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു

പെരുമ്പാവൂര്‍: രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു ദിവസമായി അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരിങ്ങോള്‍ സ്വദേശിയായ ബേസില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. കൃത്യത്തിന് പിന്നാലെ പ്രതി ബേസിലിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വാക്കത്തിയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ക്രൂരമായാണ് ആക്രമിച്ചത്. അല്‍ക്കയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. പിന്നാലെ വാക്കത്തി ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി, സ്വന്തം വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.

കഴുത്തിലും തലയിലും ആഴത്തില്‍ മുറിവേറ്റ അല്‍ക്കയെ ആദ്യം പെരുമ്പാവൂരിലെ ആശുപത്രിയിലും പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ആക്രമിച്ചത് ബേസിലാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് പറയുന്നു. ബേസില്‍ പലപ്പോഴും പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് വിവരം. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

കോലഞ്ചേരിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് മരിച്ച അല്‍ക്ക. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബാല കത്തീഡ്രല്‍ പള്ളിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button