KeralaNews

മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2020-നെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണുകള്‍ ഉടനടി മാറ്റുന്ന സ്വഭാവമുള്ളവരാണ് ഇന്ത്യക്കാര്‍. മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കു കോടിക്കണക്കിനു ഡോളര്‍ വരുമാനമായി ലഭിക്കുന്നുണ്ട്. കൊവിഡ് കാലത്തും മറ്റു പ്രതിസന്ധികളിലും മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെയാണു കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സഹായം ലഭ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ മൊബൈല്‍ നിരക്കുകള്‍ വളരെ കുറവാണ്. 5ജി സേവനം ഉറപ്പാക്കുന്നതിന് ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. മൊബൈല്‍ ഉപകരണങ്ങളുടെ നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button