കൊച്ചി:ശബരിമല വിമാനത്താവളത്തിനായി
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു.
ഭുമി ഏറ്റെടുക്കലിനായി സർക്കാർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയ ഉത്തരവിനാണ് സ്റ്റേ.ബിലീവേഴ്സ് ചർച്ചിന് വേണ്ടി അയന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്ഈ മാസം 21 വരെയാണ് സ്റ്റേയുടെ കാലാവധി.
ഭൂമിയുടെ ഉടമസ്ഥ തർക്കം സംബന്ധിച്ച്
ഹൈക്കോടതിയിൽ നിൽക്കുന്ന കേസിലാണ്
മറ്റൊരു മറ്റൊരു ഉപഹർജി നൽകിയത്.
പണം കോടതിയിലടച്ച് ഭൂമി ഏറ്റെടുക്കാൻ
കളക്ടറെ ചുമതലപ്പെടുത്തിയ സർക്കാർ
നടപടി നിയമാനുസൃതമല്ലെന്ന് ട്രസ്റ്റ് വാദിച്ചു.
ഭൂമിയുടെ ഉടമസ്ഥർ തങ്ങളാണെന്നും പണം
ലഭിക്കേണ്ടത് ട്രസ്റ്റിനാണെന്നുമായിരുന്നു
നിലപാട്. എന്നാൽ ഭൂമിയുടെ
ഉടമസ്ഥാവകാശം സംബന്ധിച്ച കേസ്
തുടരുകയാണെന്നും, തർക്കത്തിലുള്ള ഭൂമി
ഏറ്റെടുക്കുമ്പോൾ തുക കോടതിയിൽ
കെട്ടിവെച്ച് നിയമാനുസൃതമായി ഭൂമി
ഏറ്റെടുക്കാമെന്ന് കോടതി നിരീക്ഷിച്ചു.