കൊവിഡ് കാലത്ത് സമരങ്ങള്‍ വിലക്കി ഹൈക്കോടതി,വിലക്കുലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം
കൊച്ചി:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങള്‍ കര്‍ശനമായി വിലക്കി ഹൈക്കോടതി.കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം കര്‍ശനമായി പാലിയ്ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഇക്കാര്യത്തില്‍ കേന്ദ്രമാനദണ്ഡങ്ങള്‍ പാലിയ്ക്കപ്പെടുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
10 പേര്‍ പങ്കെടുത്തുകൊണ്ട് പ്രതിഷേധ പരിപാടികള്‍ നടത്താമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം കേന്ദ്രമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി.മാനദണ്ഡങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് സമരങ്ങള്‍ നടന്നാല്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉത്തരവാദികളായിരിയ്ക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
സ്വര്‍ണ്ണക്കള്ളക്കടത്തു വിവാദത്തേത്തുടര്‍ന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ സ്വകാര്യവ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.