മൂന്നാര്‍: കോവിഡ്-19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ താമസിച്ചിരുന്ന കെ.ടി.ഡി.സി ടീ കൗണ്ടി ഹോട്ടല്‍ അടച്ചുപൂട്ടി. മൂന്നാറില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയാണ്.
ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടെ 19 പേരടങ്ങുന്ന സംഘം കഴിഞ്ഞയാഴ്ചയാണ് മൂന്നാറിലെത്തിയത്. കൊറോണ സംശയത്തെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇവര്‍ കൊച്ചി വിമാനത്താവളം വഴി കടന്നു കളയാന്‍ ശ്രമിച്ചത്.
ബ്രീട്ടീഷ് പൗരന്‍ എമിറേറ്റ്‌സ് വിമാനത്തിനുള്ളില്‍ കയറിയശേഷമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് ലഭിച്ചത്. ഉടന്‍തന്നെ അധികൃതര്‍ വിമാനത്താവളത്തിലേക്ക് വിവരം കൈമാറുകയും തടയുകയുമായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News