ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്,തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം
പത്തനംതിട്ട:ശബരിമല മണ്ഡലക്കാലം സമാപിയ്ക്കാന്‍ കുറച്ചുദിവസങ്ങള്‍ മാത്രം ശേഷിക്കേ സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. ഭക്തജനത്തിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിച്ചതിനേത്തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുളള കെഎസ്ആര്‍ടിസി ബസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വിവിധ ഇടത്താവളങ്ങളിലും വാഹനങ്ങള്‍ പൊലീസ് തടയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മണ്ഡലപൂജ 27ന് നടക്കുന്നതിനാല്‍ വരും ദിവസങ്ങളിലും തീര്‍ത്ഥാടകരുടെ തിരക്കേറും. ശബരിമലയിലേക്കുളള തീര്‍ത്ഥാടകരുടെ തിരക്ക് മനസിലാക്കി 25ന് രാത്രി മുതല്‍ ഇടത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. സന്നിധാനത്ത് തിരക്കൊഴിവാകുന്ന മുറയ്ക്കായിരിയ്ക്കും തീര്‍ത്ഥാടകരെ ഇടത്താവളങ്ങളില്‍ നിന്നടക്കം പമ്പയിലേക്ക് പുറപ്പെടാന്‍ അനുവദിയ്ക്കുക.