ന്യൂഡല്‍ഹി: രാജ്യത്ത് ലഹരിക്കടത്ത് വന്‍തോതില്‍ വര്‍ധിക്കുന്നതായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്ക്. ഓരോ 70 മിനിറ്റിലും രാജ്യത്ത് ഹെറോയിന്‍ വേട്ട നടക്കുന്നതായും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്കില്‍ പറയുന്നു.
ഒപ്പിയം, കഞ്ചാവ് തുടങ്ങി ലഹരി വസ്തുക്കളുടെ കടത്തും രാജ്യത്ത് വര്‍ധിക്കുന്നുണ്ട്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് രാജ്യാതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. കൂടുതല്‍ കടത്തും തുറമുഖങ്ങള്‍ വഴിയാണ്. സെപ്തംബറില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നടന്ന 21,000 കോടിയുടെ മയക്കുമരുന്ന് വേട്ടയാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ നടന്ന വലിയ ലഹരിക്കടത്ത്.
2,865 കിലോഗ്രാം ഹെറോയിനാണ് കഴിഞ്ഞ് ആറ് മാസത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാന പൊലീസ്, എക്‌സൈസ്, കസ്റ്റംസ് തുടങ്ങി വിവിധ ഏജന്‍സികള്‍ പിടികൂടിയത്. 4,101 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും നാര്‍കോട്ടിക്ല് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.