റാഞ്ചി: ബി.ജെ.പിയ്ക്ക് ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന ജാര്‍ഖണ്ഡില്‍ മോദിയുടെയും അമിത് ഷായുടെയും പ്രചാരണ തന്ത്രങ്ങളെ മറികടന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേടിയ മിന്നും വിജയം ബി.ജെ.പിയുടെ പതനത്തിനൊപ്പം ജെ.എം.എം നേതാവ് ഹേമന്ത് സോറന്റെ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്കുള്ള വിജയം കൂടിയാണ്.2013 ല്‍ 38 ാംവയസില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഹേമന്ദിന് ഇത് മുഖ്യമന്ത്രിക്കസേരയില്‍ ഇത് രണ്ടാമൂഴമാണ്.
ജെ.എം.എം നേതാവുകൂടിയായ പിതാവ് ഷിബു സോറന്റെ പാത പിന്തുടര്‍ന്നാണ് ഹേമന്ദ് സോറന്‍ രാഷ്ട്രീയ രംഗത്തെത്തിയത്.2009 ജൂണ്‍ മുതല്‍ രാജ്യസഭാംഗമായിരുന്നു. 2010 ലെ അര്‍ജുന്‍ മുണ്ടെയുടെ ബി.ജെ.പി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.എന്നാല്‍ സര്‍ക്കാര്‍ ആയുസെത്താതെ വീണതോടെ പദവിയും നഷ്ടമായി. 2013 ലാണ് ജെ.എം.എം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.തുടര്‍ന്ന് രാഷ്ട്രപതി ഭരണം.ജീലൈ 31 ന് കോണ്‍ഗ്രസ്,ആര്‍.ജെ.ഡി പിന്തുണയോടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക്.38 ാം വയസില്‍ മുഖ്യമന്ത്രി പദിവിയിലെത്തിയ ഹേമന്ദ് ആ പദവിയിലെ ഏറ്റവും പ്രായം കുറഞ്ഞ ആളുമായിരുന്നു. എന്നാല്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വീണു.
സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സ്ത്രീസംവരണമടക്കമുള്ള വിപ്ലവകരമായ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയായിരിയ്‌ക്കെ ഹേമന്ദ് എടുത്തത് ശ്രദ്ധേയമായി. പാട്‌ന ഹൈസ്‌കൂളില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയായ ഹേമന്ദ് മെസ്രയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്ക് എന്‍ജിനീയറിംഗിന് ചേര്‍ന്നെങ്കിലും പഠനം പാതിവഴിയിലുപേക്ഷിച്ച് രാഷ്ട്രീയത്തിലറങ്ങുകയായിരുന്നു.