FeaturedNationalNews

ഹെലിപാഡിൽ പ്ലാസ്റ്റിക് മാലിന്യം; നിലത്തിറക്കാനാകാതെ യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റർ | വീഡിയോ

ബാംഗ്ലൂര്‍: കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഇറങ്ങേണ്ടിയിരുന്ന കൽബുർഗിയിലെ ഹെലിപാഡ് വൃത്തിയാക്കാതെ അധികൃതർ. ഇതിനെ തുടർന്ന് പ്ലാസ്റ്റിക്കും ചപ്പുചവറുകളും ഉയർന്നുപൊങ്ങിയതിനാൽ ഹെലികോപ്റ്റർ ലാന്റ് ചെയ്യിക്കാനായില്ല. ഹെലികോപ്റ്റർ ഇറക്കാൻ കഴിയാത്തതിനാൽ വീണ്ടും മുകളിലേക്ക് ഉയർന്നു പറക്കുകയായിരുന്നു. ഇതിന്റെ ​​ദൃശ്യങ്ങൾ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.

​പ്ലാസ്റ്റിക് സ‌‌ഞ്ചികളും മറ്റ് വസ്തുക്കളും കൂനകൂടി കിടക്കുന്ന നിലയിലായിരുന്നു ഹെലിപാഡ്. ​ഹെലിപാഡിലേക്ക് താഴ്ന്നുവരുന്ന ഹെലികോപ്റ്റർ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. എന്നാൽ ​ഗ്രൗണ്ടിലെ പ്ലാസ്റ്റിക് കവറുകൾ പറക്കുന്നതാണ് പിന്നീട് കണ്ടത്. ഇറങ്ങാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ഹെലികോപ്റ്റർ ഉയർന്നു പറക്കുകയായിരുന്നു.ഹെലിപാഡ് വൃത്തിയാക്കുന്നത് വരെ മുകളില്‍ വട്ടമിട്ടു കറങ്ങിയ ഹെലികോപ്റ്റര്‍ ഒടുവില്‍ ഹെലിപാഡ് പൂര്‍ണമായും വൃത്തിയാക്കിയ ശേഷമാണ് നിലത്തിറക്കിയത്. ​ഗ്രൗണ്ടിൽ നിറയെ പൊടിയും പ്ലാസ്റ്റിക്കും പൊങ്ങിയതോടെ പൈലറ്റിന് ലാന്റിങ്ങിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നാണ് വിവരം. ഹെലികോപ്റ്റർ ഇറക്കാൻ ബുദ്ധിമുട്ടുണ്ടായെന്ന് പൈലറ്റ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രം​ഗത്തെത്തി. പ്രോട്ടോക്കോൾ വീഴ്ചയുണ്ടായെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. 

അതേസമയം, കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് മോദിയുടെ തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button