Home-bannerKeralaNewsRECENT POSTS

മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: മധ്യകേരളത്തില്‍ അടുത്ത രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് ഓഗസ്റ്റ് 23ന് ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും ഓഗസ്റ്റ് 24ന് എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ഓഗസ്റ്റ് 25ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളിലും ഓഗസ്റ്റ് 26ന് കോഴിക്കോടും കണ്ണൂരിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 11 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്ന പ്രവചനമുള്ളത് കൊണ്ട് തന്നെ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചാലുടന്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. വിനോദ സഞ്ചാരത്തിനായി മലയോര മേഖലകളിലും, ബീച്ചുകളിലും പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker