തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം. അടുത്ത മൂന്ന് ദിവസം വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മുന്‍കരുതലെന്ന നിലയില്‍ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ നല്ല മഴ ലഭിക്കും.
അതേസമയം ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള തീരമേഖലയില്‍ മഴപ്പാത്തി രൂപം കൊണ്ടുവെന്നും ഇതുമൂലം കര്‍ണാടകയിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്റെയും പ്രവചനം.
യെല്ലോ-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളും തീയതിയും ചുവടെ ചേര്‍ക്കുന്നു
യെല്ലോ അലര്‍ട്ട്
കണ്ണൂര്‍,കാസര്‍ഗോഡ് : ആഗസ്റ്റ് 4 (ഞായര്‍)
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് : ആഗസ്റ്റ് 5 (തിങ്കള്‍)
കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട : ആഗസ്റ്റ് 6 (ചൊവ്വ)
ആഗസ്റ്റ് 7 (ബുധനാഴ്ച) : ജില്ലകളില്‍ എല്ലാം അന്നേ ദിവസം യെല്ലോ അലര്‍ട്ട്
ഓറഞ്ച് അലര്‍ട്ട്
കണ്ണൂര്‍, കോഴിക്കോട് : ആഗസ്റ്റ് 6 (ചൊവ്വ)
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട : ആഗസ്റ്റ് 7 (ബുധനാഴ്ച)