Home-bannerNationalNewsRECENT POSTS

വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരും; സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ മഴ ശക്തമായി തന്നെ തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റ് പുറത്ത് വിട്ട ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രങ്ങളിലെല്ലാം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത മേഘത്താല്‍ മറഞ്ഞുകിടക്കുകയാണ്. ഇതുകൊണ്ട് തന്നെയാണ് വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന നിഗമനത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമെത്തിയത്.

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന സാറ്റലൈറ്റുകളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് പങ്കുവെക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker