24.5 C
Kottayam
Monday, December 2, 2024

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും കണ്‍ട്രോൾ റൂമുകൾ തുറന്നു, റെഡ് അലർട്ടുള്ള 5 ജില്ലകളിൽ അതീവ ജാഗ്രത

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലയിൽ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മറ്റന്നാൾവരെ നിരോധിച്ചു. എറണാകുളം ജില്ലയിൽ മറ്റന്നാൾ വരെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്. വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്.

മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത കളക്ടർമാരുടെ യോഗം മഴകാരണം മാറ്റിവച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ജനസംഖ്യാ നിരക്ക് 2.1ന് താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കും, ആശങ്കയുമായി ആർഎസ്എസ്

നാഗ്പൂർ: ഒരു സമൂഹത്തിൻ്റെ ജനസംഖ്യാ വളർച്ചാ നിരക്ക് 2.1 ൽ താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സമൂഹത്തിൽ കുടുംബത്തിൻ്റെ പ്രാധാന്യം മോഹൻ ഭാ​ഗവത് ഊന്നിപ്പറയുകയും  പറഞ്ഞു....

കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും

തൃശ്ശൂർ : സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. സർക്കാർ ഇടപെടലിലാണ് കൂട്ടപ്പിരിച്ച് വിടൽ റദ്ദാക്കാൻ തീരുമാനമായത്. സാംസ്കാരിക മന്ത്രി കലാമണ്ഡലം വൈസ് ചാൻസലർ ഡോ....

ഒറ്റനോട്ടത്തില്‍ പാൽപാത്രം!ഉള്ളിൽ ലക്ഷങ്ങളുടെ തടി;ചന്ദനം മുറിച്ച് കക്ഷണങ്ങളാക്കി ഒളിപ്പിച്ചു

ഇടുക്കി: ചന്ദനം മുറിച്ച് കക്ഷണങ്ങളാക്കി പാൽ വീടിനുള്ളിൽ പാൽപാത്രത്തിലൊളിപ്പിച്ച പ്രതി പിടിയിലായപ്പോൾ ഓടി രക്ഷപ്പെട്ടു. വീടിനുള്ളില്‍ പാല്‍പ്പാത്രത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന 26 കിലോ ചന്ദനമാണ്  വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കണ്ടെടുത്തത്. നാച്ചി വയല്‍ചന്ദന റിസര്‍വില്‍...

എഎസ്‍പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടം; ഹാസനിൽ ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

ബംഗളൂരു: കർണാടകയിൽ ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ...

ഫോണിൽ കിട്ടിയില്ല, മലയാളി യുവാവിനെ ഹംഗറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: മലയാളി യുവാവിനെ ഹംഗറിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അമരാവതിപ്പാറ തൊട്ടിയില്‍ വീട്ടില്‍ സനല്‍ കുമാര്‍ (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഫോണില്‍...

Popular this week