FeaturedHome-bannerNationalNews

കനത്ത മഴ:അസമിലും മേഘാലയയിലും വെള്ളപ്പൊക്കം, 36 മരണം, 300 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷം. അസമിൽ പതിനേഴും മേഘാലയയിൽ പത്തൊമ്പതും പേർ മരിച്ചു. അസമിലെ ഹോജായ് ജില്ലയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ ശർമ്മയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടാണ്  ഇരു സംസ്ഥാനങ്ങളിലും ഇതുവരെ 36 പേർ മരിച്ചത്. അസമിൽ 19 ലക്ഷം പേർ ദുരിതബാധിതരായി. ഒരു ലക്ഷം പേർ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്.28 ജില്ലകളിലായി 300 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.അസമിൽ വെള്ളപ്പൊക്കത്തിൽ പെട്ടവരെ രക്ഷിച്ചു കൊണ്ടുവരികയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി. ബോട്ടിൽ ഉണ്ടായിരുന്ന ബാക്കി 21 പേരെ രക്ഷപ്പെടുത്തി.

മേഘാലയയിലെ കിഴക്കൻ ഖാസി മലനിരകളിലാണ് കെടുതികൾ അധികവും.സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

.ദുരിത ബാധിത മേഖലയിലെ സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുമായി ഫോണിൽ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിന് കേന്ദ്രം സഹായം വാഗ്ദാനം ചെയ്തു. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലും കനത്ത മഴയാണ്. 60 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് അഗർത്തലയിൽ പെയ്തത്. അരുണാചൽ പ്രദേശിലും വെള്ളപ്പൊക്കം രൂക്ഷമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker