കൊച്ചി: എറണാകുളത്ത് വീണ്ടും സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. കാലടി ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫാണ് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി. ഇവരുടെ ഭര്‍ത്താവും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മറ്റു ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലയാറ്റൂര്‍ നീലീശ്വരം സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ഈ പ്രവര്‍ത്തകയുടെ റൂട്ട് മാപ്പ് ഉടനെ പ്രദ്ധികരിയിക്കും.
കൂടുതല്‍ വ്യക്തികളുമായി ഇടപഴകുകയും ബസ് യാത്രയും എല്ലാം ഈ വ്യക്തി നടത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ അതിവ ജഗ്രത പുലര്‍ത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News