കൊവിഡില്‍ നിന്ന് കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാന്റൈന്‍ വേണം; രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡില്‍ നിന്ന് കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാന്റൈന്‍ വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകളുടെ എണ്ണം കൂട്ടും. ആഭ്യന്തര വിമാനത്തില്‍ വരുന്നവര്‍ക്കും 14 ദിവസം ഹോം ക്വാന്റൈന്‍ വേണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് റെഡ് സോണുകളില്‍ നിന്നെത്തുന്നവരുടെ പരിശോധന ശക്തമാക്കും. വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കും. രോഗികളുടെ എണ്ണം കൂടിയാല്‍ നമുക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച മരിച്ചവരോട് ഒപ്പം വന്നവരും നിരീക്ഷണത്തിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഹൈദരാബാദില്‍ അഞ്ചു മലയാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം ബാധിച്ചത്. മരിച്ചയാളുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദയാഘാതം മൂലമാണ് കായംകുളം സ്വദേശി 17ന് മരിച്ചത്. ഇയാളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നില്ല.