തന്നെ ക്രൂരമായി വേട്ടയാടി! സീരിയല്‍ താരങ്ങളടക്കം അമ്പിളിയെ ഉപയോഗിച്ച് ചാനലിന്റെ റേറ്റിംഗ് കൂട്ടി, തന്റെ മരണമാണ് കുടുംബ കാര്യം വായിച്ച് ആസ്വദിച്ചവര്‍ക്കുള്ള മറുപടിയെന്ന് ആദിത്യന്‍
കൊച്ചി:ഒരാഴ്ച്ചക്കാലമായി സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയമാണ് സീരിയല്‍ താരങ്ങളായ ആദിത്യന്‍ ജയന്റെയും അമ്പിളി ദേവിയുടെയും വാര്‍ത്തകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
വൈകിട്ട് സ്വരാജ് റൗണ്ടിനു സമീപമാണ് കൈ ഞരമ്പ് മുറിച്ചും അമിത അളവില്‍ ഗുളികകള്‍ കഴിച്ചും ആദിത്യനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അസ്വഭാവികമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയവരാണ് കൈഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ആദിത്യന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി ആദിത്യനെ ജനറല്‍ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അമിതമായി ഗുളികകള്‍ കഴിച്ചതിനാലാല്‍ ആണ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്.
അതേസമയം ആദിത്യന്റേത് വെറും ഷോ ആണെന്നാണ് അമ്പിളി ദേവി ആദ്യം തന്നെ പ്രതികരിച്ചത്. ഈ ആത്മഹത്യാ നാടകമൊക്കെ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതിനു മുന്നേ മൂന്നു തവണ ഇത്തരത്തില്‍ നാടകം കാണിച്ചിരുന്നുവെന്നുമാണ് അമ്പിളി ദേവി പ്രതികരിച്ചത്.
എന്നാല്‍ ഇപ്പോഴിതാ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചില യൂട്യൂബേഴ്‌സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവരുടെ ചാനലിന്റെ റേറ്റിംഗ് കൂട്ടുന്നതിനു വേണ്ടി അമ്പിളിയെ കാര്യമായി ഉപയോഗിച്ചു എന്നാണ് വിവരം. അവരുടെ ചാനലിന്റെ റേറ്റിംഗിനായി അമ്പിളിയെ ഉപയോഗിച്ച് ആദിത്യനെതിരെ മനപൂര്‍വം ആക്ഷേപ വീഡിയോകളും തെറിയഭിക്ഷേകവും ഇറക്കി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദിത്യന്‍ ഇതേ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചാനലിന്റെ ലാഭത്തിനായി തന്നെ മാത്രം ടാര്‍ഗെറ്റ് ചെയ്തിരുന്നുവെന്നും ക്രൂരമായി വേട്ടയാടിയവര്‍ക്കും എന്റെ വീട്ടുകാര്യം വായിച്ച് ആസ്വദിച്ചവര്‍ക്കും എന്റെ മരണത്തിലൂടെ മറുപടി നല്‍കും എന്നും ആദിത്യന്‍ ഞായറാഴ്ച്ച രാവിലെ പലരോടും പറഞ്ഞിരുന്നുവെന്നാണ് വിവരം.
എന്നാല്‍ ചില യൂട്യൂബേഴ്‌സും ഓണ്‍ലൈന്‍ മാധ്യമങ്ങളും മാത്രമല്ല, അമ്പിളിയുടെ സഹപ്രവര്‍ത്തകരായ പല താരങ്ങളും തങ്ങളുടെ യൂട്യൂബ് ചാനലിന്റെ റേറ്റിംഗിനായി, സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ക്യാമറയും എടുത്ത് കുടുംബ പ്രശ്‌നം പരസ്യമാക്കുകയും അത് ആഘോഷമാക്കുകയും ആണ് ചെയ്തത്.
എന്തായാലും എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് ആദിത്യനും അബിളി ദേവിയുമായുള്ള കുടുംബ വഴക്കില്‍ ക്യാമറയുമായി ചെന്നവര്‍ ആദിത്യന്റെ ഭാഗം കേട്ടില്ല. മാത്രമല്ല ഭാര്യയും ഭര്‍ത്താവും തമ്മില്‍ പിണങ്ങുന്നതും കേസും വഴക്കും ലോകത്തെ ആദ്യ സംഭവവുമല്ല. എന്നാല്‍ മുമ്പേ തന്നെ വിവാദങ്ങളിലും കേസുകളിലും പെട്ടിരുന്ന ആദിത്യന്റെ ഭാഗത്ത് ഇവിടെ ശരിയുണ്ടെങ്കില്‍ പോലും ആരും തന്നെ അത് ഗൗനിച്ചതുമില്ല.