‘അവൻ യെസ് പറഞ്ഞു’; സിദ്ധാർഥിനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രം പങ്കുവെച്ച് അദിതി
ഹൈദരാബാദ്:നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരാകുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ‘അവന്‍ യെസ് പറഞ്ഞു’-വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അദിതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘അവള്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ സിദ്ധാര്‍ഥും ഇതേ ചിത്രം പങ്കുവെച്ചു.
ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹനിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്ന് വ്യക്തമാക്കി ഇരുവരും പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെ രണ്ടു പേര്‍ക്കും ആശംസ അറിയിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തത്.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണ്. 2021-ല്‍ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥും അദിതിയും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബോളിവുഡിലെ താരവിവാഹങ്ങള്‍ക്കും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.
ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബത്തിലാണ് അദിതി ജനിച്ചത്. രാഷ്ട്രീയ നേതാക്കളായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടേയും ജെ.രാമേശ്വര്‍ റാവുവിന്റേയും കൊച്ചുമകളാണ് അദിതി. തെലങ്കാനയിലെ വാനപര്‍ത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതിയുടെ അമ്മ വിദ്യാ റാവുവിന്റെ മുത്തച്ഛനായിരുന്നു
ഇരുവരും രണ്ടാം വിവാഹത്തിനാണ് ഒരുങ്ങുന്നത്. 2003-ല്‍ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ ബാല്യകാല സുഹൃത്ത് മേഘ്‌നയെ സിദ്ധാര്‍ഥ് വിവാഹം ചെയ്തിരുന്നു. 2007-ല്‍ ഇരുവരും വിവാഹമോചിതരായി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. തന്റെ 23-ാം വയസിലാണ് അദിതി, സത്യദീപിനെ വിവാഹം ചെയ്യുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.
‘താജ്: ഡിവൈഡഡ് ബൈ ബ്ലഡ്’ എന്ന വെബ്‌സീരിസാണ് അദിതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിദ്ധാര്‍ഥ് പ്രധാനവേഷത്തിലെത്തിയ ‘ചിത്താ’ ഏറെ ശ്രദ്ധനേടിയിരുന്നു. ശങ്കര്‍ ഒരുക്കുന്ന ‘ഇന്ത്യന്‍ 2’ല്‍ താരം സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.