NationalNews

നമ്മുടെ പേരിൽ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ?എളുപ്പം കണ്ടുപിടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം:  സ്വന്തം പേരില്‍ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ?, ഈ സംശയം എളുപ്പത്തില്‍ ദൂരീകരിക്കാം. കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാര്‍ സാഥി’ എന്ന പുതിയ പോര്‍ട്ടല്‍ വഴി എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കും.

വെബ്‌സൈറ്റില്‍ ‘നോ യുവര്‍ മൊബൈല്‍ കണക്ഷന്‍സ്’ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പറും ഒടിപിയും നല്‍കുന്നതോടെ സ്വന്തം പേരില്‍ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ സാധിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്: 

നമ്മുടെ പേരില്‍ മറ്റാരെങ്കിലും 
ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ? 
കണ്ടുപിടിക്കാം, റദ്ദാക്കാം.
സ്വന്തംപേരില്‍ മറ്റാരെങ്കിലും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോയെന്നറിയാന്‍ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാര്‍ സാഥി’ എന്ന പുതിയ പോര്‍ട്ടല്‍ സഹായിക്കും. ഇത്തരം കണക്ഷന്‍ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്‌സൈറ്റില്‍ ‘നോ യുവര്‍ മൊബൈല്‍ കണക്ഷന്‍സ്’ ക്ലിക് ചെയ്യുക.

മൊബൈല്‍ നമ്പറും ഒടിപിയും നല്‍കുന്നതോടെ അതേ കെവൈസി രേഖകള്‍ ഉപയോഗിച്ച് എടുത്ത മറ്റു കണക്ഷനുണ്ടെങ്കില്‍ അവ കാണിക്കും. നമ്മള്‍ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കില്‍ ‘നോട്ട് മൈ നമ്പര്‍’ എന്നു കൊടുത്താലുടന്‍ ടെലികോം കമ്പനികള്‍ ആ സിം കാര്‍ഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button