EntertainmentKeralaNews

‘ഉള്ളതെല്ലാം വിറ്റുപെറുക്കി ഈ ചെകുത്താന്റെ നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന്’ ; ഹരീഷ് പേരടി

കൊച്ചി:കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിത ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ‘അസംഘടിത’ സിനിമ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലമണിയക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സംവിധായികയക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ സംസ്ഥാനത്തെ ഭരണകൂട ഫാസിസത്തിൽ മൂന്ന് സ്ത്രീകളാണ് അപമാനിക്കപ്പെട്ടതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ശക്തമായ സ്ത്രീപക്ഷ സിനിമയുടെ സംവിധായികയാണ് തൂക്കി വലിച്ച് കടക്ക് പുറത്തെന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡംവച്ചതെന്ന് അദ്ദേഹം വിമർശിച്ചു.

ആൺ പെൺ വ്യത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണെന്നും ഹരീഷ് പേരടി പരിഹസിച്ചു.

പോസ്റ്റിൻ്റെ പൂർണ്ണരൂപമിങ്ങനെ:

കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ..അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ… ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ…

കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല…

അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് …(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്..അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്…ആൺ പെൺ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്…ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്…സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങൾ.

അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ചതിന് സംവിധായിക കുഞ്ഞില മസിലാമണി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ സിനിമയായ ‘അസംഘടിതര്‍’ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതിനെതിരെയായിരുന്നു കുഞ്ഞില മസിലാമണിയുടെ പ്രതിഷേധം. മൂന്നാം അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന വേദിയിലായിരുന്നു പ്രതിഷേധം.

‘അസംഘടിതര്‍’ എന്ന ചിത്രം ചലച്ചിത്രമേളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്നാരോപിച്ചാണ് കുഞ്ഞില പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നാല് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയില്‍നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിച്ചുകൊണ്ടും എം.എല്‍.എ കെ.കെ രമയെ പിന്തുണച്ചുകൊണ്ടും കുഞ്ഞില മുദ്രാവാക്യം മുഴക്കിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാഷ്ട്രീയ വിരോധം തീര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം തന്നെ മനഃപൂര്‍വം ഒഴിവാക്കിയെന്നും കുഞ്ഞില ആരോപിച്ചു.

സംവിധായകന്‍ ജിയോ ബേബി അവതരിപ്പിച്ച ‘ഫ്രീഡം ഫൈറ്റ്’ ആന്തോളജിയിലെ സിനിമയായിരുന്നു അസംഘടിതര്‍. കോഴിക്കോട് മിഠായിത്തെരുവിലെ സ്ത്രീതൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടിയുളള പോരാട്ടത്തിന്റെ കഥപറഞ്ഞ ചിത്രത്തിന് വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

ചിത്രം അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് അയച്ച വാട്‌സ്ആപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം നേരത്തെ കുഞ്ഞില ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker