എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്; പൃഥ്വിരാജിനെ ട്രോളി ഹരീഷ് പേരടി
പുതിയതായി വാങ്ങിയ റേഞ്ച് റോവര്‍ ആഡംബര കാറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ച് ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന നടന്‍ പൃഥ്വിരാജിന്റെ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടിരിന്നു. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ തീരുമാനത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഫാന്‍സി നമ്പറിന്റെ പണം മുഴുവന്‍ സര്‍ക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവന്‍ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആര്‍ക്കും ഒരു കുഴപ്പവുമില്ല… നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്…Happy New Year…