EntertainmentNews

നടുറോഡിൽ ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ്‌, ​ഗതാ​ഗത തടസ്സം; ചിത്രീകരണം നിർത്തിച്ച് പോലീസ്

ചെന്നൈ:ന്നിലേറെ ചിത്രങ്ങളുമായി തിരക്കിലാണ് തമിഴ് താരം ധനുഷ്. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ വിജയത്തിനുപിന്നാലെ താരത്തിന്റേതായി കൂടുതൽ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ ഒരു കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ​ഗതാ​ഗത തടസമുണ്ടാക്കിയെന്നുപറഞ്ഞ് പോലീസ് ധനുഷിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെപ്പിച്ചിരിക്കുകയാണ്.

ധനുഷിന്റെ തെലുങ്ക് അരങ്ങേറ്റചിത്രം എന്ന രീതിയിൽ ചർച്ചയായ ചിത്രമാണ് ശേഖർ കമ്മൂല സംവിധാനംചെയ്യുന്ന ഡി 51. ധനുഷിന്റെ 51-ാമത് ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം തിരുപ്പതിയിൽ നടക്കവേയാണ് പ്രശ്നം നടന്നത്. ധനുഷ് ഉൾപ്പെടുന്ന ഒരു മാർക്കറ്റ് രം​ഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിന് സെറ്റൊരുക്കിയതാകട്ടെ ഏറെ തിരക്കനുഭവപ്പെടുന്ന റോഡിന് നടുവിലും. സ്വാഭാവികമായും ആളുകൂടുകയും ​ഗതാ​ഗതതടസം ഉണ്ടാവുകയും ചെയ്തു.

തുടർന്ന് ചിലർ പരാതിയുമായി സമീപിച്ചതോടെ പോലീസ് എത്തി ഷൂട്ടിങ് നിർത്തിവെപ്പിക്കുകയായിരുന്നു. തിരുപ്പതിയിലെ ചിത്രീകരണത്തിനിടെയുള്ള ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ഈ ഭാ​ഗത്ത് ചിത്രീകരണത്തിന് പോലീസിൽ നിന്ന് അണിയറപ്രവർത്തകർ അനുമതി നേടിയിരുന്നു. നേരത്തേ തിരുപ്പതി ക്ഷേത്രത്തിൽ ധനുഷ് സന്ദർശനം നടത്തിയിരുന്നു.

മുംബൈ ആണ് ചിത്രത്തിന്റെ അടുത്ത ലൊക്കേഷൻ. അക്കിനേനി നാ​ഗാർജുനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. അതേസമയം ഡി. 50 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്. ധനുഷ് തന്നെയാണ് ഈ ചിത്രത്തിന്റെ സംവിധാനം. എസ്.ജെ. സൂര്യ, സുന്ദീപ് കിഷൻ, നിത്യാ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റഭിനേതാക്കൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker