ഇടുക്കി: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെണ്ടുവര എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജയുടെയും തൊഴിലാളിയായ ദീപയുടെയും മകനാണ് സിദ്ധാര്‍ഥ്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയല്‍വാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി. തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News