കാഞ്ഞങ്ങാട്:മംഗളൂരുവിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ജിം പരിശീലകൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശി സുജിത്താണ് അറസ്റ്റിലായത്. കാസർകോട് സ്വദേശിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് കദ്രി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. യുവതിയും സുജിത്തും പരിചയക്കാരായിരുന്നെന്നും ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിൽ ഒപ്പം വന്ന തന്നെ ആശുപത്രി മുറിയിൽവച്ച് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നുമാണ് പരാതി. പിന്നീട് ചിത്രങ്ങൾ കാട്ടി നിരവധി തവണ മംഗളൂരുവിലെ ഹോട്ടൽമുറികളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു.
സുജിത്തിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം പരാതിക്കാരിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News