കാസര്‍ഗോഡ് : അതിര്‍ത്തി തര്‍ക്കത്തിനൊടുവില്‍ അയല്‍വാസി, വയോധികനെ വെടിവച്ച് കൊന്നു. കാസര്‍കോട് ജില്ലയിലെ പിലിക്കോട് തെരു അമ്പലത്തിനടുത്ത് എ സി സുരേന്ദ്രന്‍ (65) ആണ് മരിച്ചത്. പ്രതി പിലിക്കോട് സ്വദേശി സനല്‍ പോലീസില്‍ കീഴടങ്ങി.
സുരേന്ദ്രന്‍ തന്റെ പുരയിടത്തിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചത് തന്റെ അതിര്‍ത്തിയിലാണെന്ന് പറഞ്ഞ് അയല്‍വാസിയായ സനല്‍ എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം സനല്‍ കൈവശം ഉണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ടിയേറ്റ സുരേന്ദ്രന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. നേരത്തെയും ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News