CricketNewsSports

ക്ലാസനെ പൂട്ടി,ഹൈദരബാദിനെ തകര്‍ത്ത് ഗുജറാത്തിന് ജയം

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സന് ഏഴ് വിക്കറ്റ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

36 പന്തില്‍ 45 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 27 പന്തില്‍ പുറത്താവാതെ 44 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് നേടിയ മോഹിത് ശര്‍മയാണ് ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരബാദിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 

ഭേദപ്പെട്ട തുടക്കമാണ് വൃദ്ധമാന്‍ സാഹയും (25) – ശുഭ്മാന്‍ ഗില്ലും (36) ഗുജറാത്തിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 36 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ സാഹയെ പുറത്താക്കി ഷഹ്ബാസ് അഹമ്മദ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമതെത്തിയ സായിക്കൊപ്പം ഗില്‍ 38 റണ്‍സും ചേര്‍ത്തു. പത്താ ഓവറില്‍ ഗില്ലിനെ പുറത്താക്കി മായങ്ക മര്‍കണ്ഡെ കൂട്ടുകെട്ട് പൊളിച്ചു.

തുടര്‍ന്നെത്തിയ ഡേവിഡ് മില്ലറും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സായിക്കൊപ്പം 64 റണ്‍സ് ചേര്‍ക്കാന്‍ മില്ലര്‍ക്കായി. എന്നാല്‍ വിജയത്തിനരികെ സായ് വീണും. എങ്കിലും വിജയ് ശങ്കറെ കൂട്ടുപിടിച്ച് () മില്ലര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഹൈദരാബാദിന് വേണ്ടി ഒരാള്‍ പോലും 30നപ്പുറമുള്ള സ്‌കോര്‍ നേടിയില്ല. അഭിഷേക് ശര്‍മ (29), അബ്ദുള്‍ സമദ് (14 പന്തില്‍ 29) എന്നിവരാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍മാര്‍. നല്ലതായിരുന്നില്ല ഹൈദരബാദിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ മായങ്ക് അഗര്‍വാളിന്റെ (16) വിക്കറ്റ് നഷ്ടമായി. അസ്മതുള്ള ഓമര്‍സായാണ് ബ്രേക്ക് ത്രൂ നല്‍കിയത്. ട്രാവിസ് ഹെഡിനും (19) അധികം അയുസുണ്ടായിരുന്നില്ല. അഭിഷേകും മടങ്ങിയതോടെ ഹൈദരാബാദ് 10 ഓവറില്‍ മൂന്നിന് 74 എന്ന നിലയിലായി. 

എയ്ഡന്‍ മാര്‍ക്രം (17), ഹെന്റിച്ച് ക്ലാസന്‍ (24) എന്നിവര്‍ അധികനേരം നില്‍ക്കാത്തത് ഹൈദരാബാദിന് തിരിച്ചടിയായി. പിന്നീട് ഷഹ്ബാസ് അഹമ്മദ് (22), സമദ് (29) എന്നിവരുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. വാഷിംഗ്ടണ്‍ സുന്ദറാണ് (0) പുറത്തായ മറ്റൊരു താരം. ഗുജറാത്തിന്റെ രണ്ടാം ജയമാണിത്. ഹൈദരാബാദിന്റെ രണ്ടാം തോല്‍വിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button