EntertainmentRECENT POSTS
ഏറ്റുമാനൂരപ്പന് മുന്നില്‍ തുലാഭാരം നടത്തി നടന്‍ ഗിന്നസ് പക്രു
കോട്ടയം: അനുഗ്രഹം തേടി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെത്തി
മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു. ക്ഷേത്രത്തില്‍ എത്തി ശര്‍ക്കരകൊണ്ട് തുലാഭാരം നടത്തിയ ശേഷമാണ് പക്രു മടങ്ങിയത്. അജയ കുമാര്‍ എന്നാണ് ഗിന്നസ് പക്രുവിന്റെ യഥാര്‍ത്ഥ പേര്. മലയാളത്തിന് മുറമെ തമിഴിലും ഗിന്നസ് പക്രു അഭിനയിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്യുകയും ഒരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടിയും കോലും എന്ന ചിത്രം സംവിധാനം ചെയ്യുകയും ഫാന്‍സി ഡ്രസ് എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. 1984ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. മിമിക്രി കലാകാരനില്‍ നിന്നുമാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News