കൊച്ചി: കൊച്ചിയില്‍ 17കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ആസിഫ് ഇക്ബാല്‍ ആണ് മരിച്ചത്. എറണാകുളത്തെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുകയായിരുന്നു.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ചുചെല്ലാന്‍ സാധിക്കാത്തതില്‍ ആസിഫ് അസ്വസ്ഥനായിരുന്നെന്ന് കൂടെ ജോലി ചെയ്തിരുന്നവര്‍ പറഞ്ഞു. ആസിഫ് ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ആസിഫ് വിഷാദത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ലോക് ഡൗണിന് ശേഷം ജോലിയില്ലാതാകുമെന്ന കാര്യവും ആസിഫിനെ വിഷമിപ്പിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
മെയ് 6 ന് പശ്ചിമ ബംഗാളിലേക്ക് തിരിച്ചുപോയ ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടികയില്‍ ആസിഫിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News