ആലപ്പുഴ: സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ കൂട്ടത്തല്ല് , സിനിമയെപോലും വെല്ലുവിളിയ്ക്കുന്ന തരത്തിലുള്ള കൂട്ടയടി നടന്നത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലാണ്. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടിതുടങ്ങിയത്. ഞായറാഴ്ച ആറാട്ടുപുഴ പെരുമ്പള്ളിയിലാണ് സംഭവം നടന്നത്.
സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘങ്ങളാണ് തമ്മിലടിച്ചത്. പഞ്ചായത്ത് അനുവദിച്ച വഴി അടച്ചുകെട്ടാന്‍ ഒരു വിഭാഗം ശ്രമം നടത്തുകയും ഇതിനെ എതിര്‍ വിഭാഗം തടയുകയുമായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഘട്ടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News