വരന് വിവാഹസമ്മാനമായി യുവതി നല്‍കിയത് എ.കെ 47! വീഡിയോ വൈറലാകുന്നു
ഇസ്ലാമാബാദ്: വരന് വിവാഹസമ്മാനമായി യുവതി നല്‍കിയത് ‘എകെ 47’. വീഡിയോ ഇതിനോകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. പാകിസ്താനിലാണ് അമ്പരപ്പിക്കുന്ന സമ്മാനം നല്‍കുന്ന വിവാഹം നടന്നത്. എന്നാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം.
ബോംബ് കൊടുത്തില്ലല്ലോ എന്ന ആശ്വാസമാണ് ഉള്ളതെന്നും പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. വിവാഹ സത്കാര ചടങ്ങില്‍ വരന് ഒരു സ്ത്രീ തോക്ക് സമ്മാനിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വരന്റെ സമീപത്തുതന്നെ വധു നില്‍ക്കുന്നുണ്ട്. സ്ത്രീ നല്‍കിയ തോക്ക് വാങ്ങി വരനും അതു സമ്മാനിച്ച സ്ത്രീയും ചിത്രങ്ങള്‍ക്കു വേണ്ടി പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
പാകിസ്താനി ജേണലിസ്റ്റ് അദീല്‍ അഷാന്‍ ആണ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു. പാകിസ്താനിലെ തീവ്രവാദം കാരണമായിരിക്കുമോ ഇത്തരമൊരു സമ്മാനം എന്നാണ് വീഡിയോ കണ്ടവരില്‍ ഉയരുന്ന സംശയം.
Kalashnikov rifle as a wedding present pic.twitter.com/BTTYng5cQL
— Adeel Ahsan (@syedadeelahsan) November 25, 2020