FeaturedHome-bannerKeralaNews
കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു
കോഴിക്കോട്:ജാനകിക്കാടിന് സമീപം കുറ്റ്യാടി പുഴയിൽ ഫോട്ടോ ഷൂട്ടിനിടെ ഒഴുക്കിൽപെട്ട നവദമ്പതികളിൽ ഭർത്താവ് മരിച്ചു രാജിലാൽ(29) ആണ് മരിച്ചത്. മാർച്ച് 14 ന് വിവാഹിതരായ ദമ്പതികൾ ഫോട്ടോ ഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത്കുറ്റ്യാടി പുഴയുടെ ചവറം മൂഴിയിൽ എത്തിയതായിരുന്നു. വെള്ളത്തിൽ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ പുറത്തെടുത്ത് പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. യുവതിയെ മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News