KeralaNews

സംസ്ഥാനത്ത് പെൺകുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ നിർബന്ധമാക്കാൻ സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കുമെന്ന് സർക്കാർ. നാപ്കിൻ സംസ്ക്കരിക്കാനുള്ള സംവിധാനവും സ്‌കൂളുകളിൽ ഉറപ്പുവരുത്തുന്നതായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് സ്‌കൂളുകളിൽ ഈ സൗകര്യം ഒരുക്കുക. 

മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2023 ഏപ്രിൽ 26 ന് ചേർന്ന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളിൽ നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഉറപ്പുവരുത്തുന്നത് ആർത്തവ ശുചിത്വം സ്ത്രീകളുടെ അവകാശമാണെന്ന ഉറച്ച പ്രഖ്യാപനമാണെന്നും ആർത്തവം പാപമാണെന്ന നിർമ്മിത പൊതുബോധത്തെ മറികടന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ പെൺകുഞ്ഞുങ്ങൾ വളരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button