കൊച്ചി: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതില്‍ രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. കൂടുതലും അക്രമികളെ വെടിവെച്ച് ഇട്ട പോലീസിനുള്ള അഭിനന്ദനങ്ങളാണ്.
തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് തന്നെയാണ് വെറ്ററിനറി ഡോക്ടറുടെ കുടുംബവും പ്രതികരിച്ചത്. രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലും കുടുംബം അനുകൂല പ്രതികരണമാണ് അറിയിച്ചത്. എന്നാല്‍ കേരളത്തെ നടുക്കിയ ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ നടന്ന പീഡന കൊലപാതകത്തിലെ ഇരയുടെ അമ്മയുടെ പ്രതികരണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗോവിന്ദച്ചാമിക്കും ഈ ശിക്ഷ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോകുന്നുവെന്നാണ് ആ അമ്മ പറയുന്നത്.
കൊച്ചിയില്‍ നിന്ന് ഷൊര്‍ണ്ണൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടി ദാരുണമായി പീഡിപ്പിക്കപ്പെട്ട് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി ഗോവിന്ദ ചാമി ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ജീവപര്യന്തം ശിക്ഷയാണ് ഗോവിന്ദ ചാമിക്ക് വിധിച്ചത്. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ അമ്മ ഇത്തരത്തില്‍ പ്രതികരണം അറിയിച്ചത്.