KeralaNews

കാണാതായ വെടിയുണ്ട ജയരാജന്റെ കഴുത്തില്‍,മാതൃഭൂമി കാര്‍ട്ടൂണിന് വിമര്‍ശനം,ഗോപീകൃഷ്ണന്‍ വരയ്ക്കുന്നത് ആര്‍എസ്എസ് ചരട് കെട്ടിയ കൈ കൊണ്ടെന്ന് എന്‍.എസ്.മാധവന്‍

തിരുവനന്തപുരം:കേരള പോലീസിലെ വെടിയുണ്ട വിവാദവുമായി ബന്ധപ്പെടുത്തി മാതൃഭൂമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം. കാര്‍ട്ടൂണിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ അടക്കമുളളവര്‍ രംഗത്ത് എത്തി.ഗോപീകൃഷ്ണന്‍ വരയ്ക്കുന്നത് ആര്‍എസ്എസ് ചരട് കെട്ടിയ കൈ കൊണ്ടാണെന്ന് എന്‍എസ് മാധവന്‍ കുറ്റപ്പെടുത്തി.

കേരള പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തിലുളളതാണ് കെആര്‍ ഗോപീകൃഷ്ണന്റെ വിവാദ കാര്‍ട്ടൂണ്‍. കാണാതായ വെടിയുണ്ട ഇപി ജയരാജന്റെ കഴുത്തിലുണ്ട് എന്നാണ് കാര്‍ട്ടൂണിലെ പരിഹാസം.താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തും വെടിയുണ്ടകള്‍ കാണാതായിക്കാമെന്നും ഇത് പുതിയ കാര്യമല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതിന് മറുപടിയായി തന്റെ കഴുത്തിലേക്ക് കൈ ചൂണ്ടി, ഒരു വെടിയുണ്ട ഏതാണ്ട് ഈ ഭാഗത്താണ് പണ്ട് കാണാതായത് എന്ന് ജയരാജന്‍ മറുപടി പറയുന്നതാണ് കാര്‍ട്ടൂണ്‍.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ അടയാളമാണ് ഇപി ജയരാജന്റെ കഴുത്തിലെ വെടിയുണ്ട. നീക്കം ചെയ്യാനാവാതെ കഴുത്തില്‍ തന്നെയുളള വെടിയുണ്ട കാരണം മരുന്നുകളുടെ സഹായത്താലാണ് ജയരാജന്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. 1995 ഏപ്രില്‍ 12നാണ് ജയരാജന് എതിരെ വധശ്രമം ഉണ്ടായത്.

വിജയവാഡയില്‍ സിപിഎം സമ്മേളനം കഴിഞ്ഞ് തീവണ്ടിയില്‍ മടങ്ങി വരവേയാണ് ജയരാജന്‍ ആക്രമിക്കപ്പെട്ടത്. ജയരാജന്റെ അവസ്ഥയെ പരിഹസിക്കുന്ന കാര്‍ട്ടൂണിന് എതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker