കോഴി സുന്ദര്‍ സ്ത്രീകളെ വസ്ത്രമെന്ന പോലെ മാറുന്നു എന്ന് കമന്റ്; പോസ്റ്റിൽ തെറിപ്പൂരം, മറുപടി നല്‍കി ഗോപി സുന്ദർ
കൊച്ചി:മലയാളികൾ ഏറെ ഇഷ്‌ടപ്പെട്ട സംഗീതത്തിന്റെ ഉടമ എന്ന നിലയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. വ്യക്തി ജീവിതത്തിലേക്ക് വരുമ്പോൾ അതിരൂക്ഷ വിമർശനമാണ് ഇദ്ദേഹം നേരിടുന്നതും. ഒരു വിവാഹത്തിനും രണ്ട് പ്രണയങ്ങൾക്കും ശേഷം ഗോപി സുന്ദർ അടുത്ത ബന്ധത്തിലേക്ക് പ്രവേശിച്ചു എന്ന സോഷ്യൽ മീഡിയയുടെ കണ്ടെത്തലാണ് നെറ്റിസൺസിനെ ചൊടിപ്പിച്ചത്.
‘എന്റെ ജീവിതമാണ്’ എന്ന് ക്യാപ്‌ഷൻ നൽകി കിടക്കയിൽ കിടന്നെടുത്ത ഒരു സെൽഫി ഗോപി സുന്ദർ പോസ്റ്റ് ചെയ്‌തു. ഈ ചിത്രം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാം പേജിലും ഒരുപോലെ എത്തുകയുണ്ടായി. പക്ഷേ, ഈ ചിത്രത്തിന് കീഴെ രോഷാകുലരായവർ കടുത്ത ഭാഷയിൽ പ്രതികരണം അറിയിച്ചു. പലതിനും ഗോപി മറുപടി കൊടുക്കുന്നുണ്ട്.
കിട്ടുന്ന പെണ്ണുങ്ങളെ എല്ലാം ഭാര്യയായി കൊണ്ടുനടക്കും, പെൺകുട്ടികളെ ടി ഷർട്ട് പോലെ മാറുന്നത് അവസാനിപ്പിക്ക് എന്നെല്ലാം പറഞ്ഞുകൊണ്ടുള്ള രൂക്ഷമായ ഭാഷയിലെ പ്രയോഗത്തിന്, സോഷ്യൽ മീഡിയയിൽ അധിക്ഷേപ ഭാഷ ഉപയോഗിക്കുന്നത് കുറ്റകരം എന്നാണ് ഗോപി സുന്ദറിന്റെ മറുപടി
ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഉയർന്നുവന്ന പല കമന്റുകൾക്കും ഗോപി സുന്ദർ മറുപടി നൽകി. എല്ലാവർക്കും പ്രതിഷേധ സ്വരമാണുള്ളത്. പ്രിയ നായർ എന്ന പേരിൽ ഒരു ആർട്ടിസ്റ്റ് ഗോപിക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ എത്തിയത്
ഗോപിയുടെ പുതിയ പോസ്റ്റുകൾക്കെല്ലാം ഈ പെൺകുട്ടിയെ കൂടി ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം, ഗോപിയുടെ ഒരു പ്രൊഫൈലിലും ഇവർക്കൊപ്പമുള്ള ചിത്രമില്ല. ഗോപിക്ക് കഴിഞ്ഞ മെയ് മാസം പിറന്നാൾ ആശംസിച്ച പോസ്റ്റിൽ നിന്നുമാണ് ചിത്രം പുറത്തുവന്നത്
ഇതാരെന്നോ, എന്താണ് ഇവരുമായുള്ള ബന്ധമെന്നോ എവിടെയും പരാമർശമില്ല. വിവാദങ്ങളിലും ഇവരുടെ പ്രതികരണം എത്തും സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടില്ല. ഗോപിയുടെ ജന്മദിനം മുതലാണ് അദ്ദേഹവുമൊത്തുള്ള യുവതിയുടെ പോസ്റ്റുകൾ വന്നുതുടങ്ങിയത്
ഗായിക അഭയ ഹിരണ്മയിയും ഗോപിയും വളരെ നാളത്തെ ലിവിങ് ടുഗെദർ ബന്ധത്തിനു ശേഷം ഇരുവഴി പിരിഞ്ഞു. കഴിഞ്ഞ വർഷം അമൃത സുരേഷുമൊത്തുള്ള ജീവിതം ആരംഭിച്ചു എന്ന് പോസ്റ്റിലൂടെ അറിയിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞതും ഈ ബന്ധത്തിലും അപസ്വരങ്ങൾ കേട്ടുതുടങ്ങി. വിവാഹബന്ധത്തിൽ ഗോപി സുന്ദർ രണ്ടാൺകുട്ടികളുടെ പിതാവാണ്.
ഒരു വർഷം മുമ്പാണ് താൻ അമൃത സുരേഷുമായി പ്രണയത്തിലാണെന്ന കാര്യം ഗോപി സുന്ദർ വെളിപ്പെടുത്തിയത്. ഇരുവരും ഭാര്യഭർത്താക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. അതിനു മുൻപ് ഗായിക അഭയ ഹിരൺമയി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും വേർപിരിഞ്ഞതും ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായതും. അടുത്തിടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ഗോസിപ്പുകൾ വന്നത്. എന്നാൽ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദർ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു. രണ്ട് പേരും പരസ്പരം വീണ്ടും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുകയും ചെയ്തു. അതുവരെ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് എല്ലാമുള്ള മറുപടി ആയിരുന്നു അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം.
എന്നാൽ പിന്നീട് അമൃതയുടെ പിറന്നാളിന് ഗോപി സുന്ദർ ആശംസകളുമായി എത്താതിരുന്നത് വീണ്ടും ആരാധകരെ സംശയത്തിലാക്കി. ഗോസിപ്പുകൾ അവസാനിപ്പിക്കാൻ വേണ്ടി മാത്രം പങ്കുവച്ച ചിത്രമായിരുന്നോ എന്ന ചോദ്യങ്ങളുമായി ആരാധകർ എത്തുകയുണ്ടായി. ഗോപി സുന്ദറും അമൃതയും പങ്കുവയ്ക്കുന്ന പുതിയ പോസ്റ്റുകൾക്ക് താഴെയെല്ലാം നിങ്ങൾ പിരിഞ്ഞോ എന്ന സംശയവുമായി ആരാധകർ എത്തുന്നുണ്ട്.
അതിനിടെ ഗോപി സുന്ദറിന്റെ പുതിയൊരു ചിത്രവും ചർച്ചയാവുകയാണ്. പ്രിയ നായർ എന്നൊരു യുവതി പങ്കിട്ട ചിത്രമാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രിയയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറിനെ ആണ് കാണുന്നത്. ഇതോടെ ആരാണിത് എന്നറിയാനുള്ള തിടുക്കത്തിലായിരുന്നു സോഷ്യൽ മീഡിയ. ഗോപി സുന്ദർ അവസാനം പങ്കുവച്ച ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ പ്രിയയെ ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരും ഡേറ്റിങ്ങിലാണോ. ഇതാണോ പുതിയ പ്രണയിനി എന്നൊക്കെയാണ് ചിലരുടെ സംശയങ്ങൾ.
പ്രിയ ഒരു ആർട്ടിസ്റ്റാണെന്ന് സോഷ്യൽ മീഡിയ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള സൂചനകൾ ഒന്നുമില്ല. അത്തരം പ്രചാരണങ്ങൾ ശരിവയ്ക്കുന്ന ഒന്നും തന്നെ വൈറലാകുന്ന ചിത്രത്തിലുമില്ല. കൂടാതെ മാസങ്ങൾക്ക് മുൻപ് പ്രിയ പങ്കുവച്ച ഒരു ചിത്രം കൂടിയാണിത്. ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ ‘ഹാപ്പി 16 ഗോപ്സ്’ എന്ന ക്യാപ്‌ഷനോടെ പ്രിയ പങ്കുവച്ച ചിത്രം കുത്തിപൊക്കിയാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ നടക്കുന്നത്.
അതേസമയം ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം അമൃത ആഘോഷമാക്കിയിരുന്നു. എന്റെ ബർത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും അമൃത പങ്കുവയ്ക്കുകയുണ്ടായി. എന്തായാലും പുതിയ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ഇവർ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം ഇത്തരത്തിലുള്ള സൈബറാക്രമണങ്ങളെയൊന്നും താൻ കാര്യമാക്കാറില്ലെന്ന് ഗോപി സുന്ദർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.