News

ഗൂഗിള്‍ മാപ്പ്സ് നിശ്ചലമായി; ദിശതെറ്റി യാത്രക്കാര്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ നിരവധി ഉപയോക്താക്കള്‍ ഉള്ള ഗൂഗിള്‍ മാപ്പ്സ് പ്രവര്‍ത്തനരഹിതമായി. ആപ്പ് നിശ്ചലമായതോടെ, യാത്രക്കാര്‍ക്ക് വഴിതെറ്റി. വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി 9:30 ന് ആണ് സംഭവം. ഗൂഗിള്‍ മാപ്പ്‌സ് ഡൗണ്‍ ആയതോടെ ഉപയോക്താക്കള്‍ ദിശാകിട്ടാതെ വലഞ്ഞതായി റിപ്പോര്‍ട്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ആപ്പ് നിശ്ചലമായതെന്നാണ് വിവരം.

ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ആപ്പ് ഉപയോഗിക്കുന്നത്. ആപ്പിനെ മാത്രം ആശ്രയിച്ച് വാഹനമോടിച്ചവര്‍ക്ക് കുറച്ച് നേരത്തേക്ക് വഴി തെറ്റി സഞ്ചരിക്കേണ്ടി വന്നു. ഇന്ത്യയിലും ആപ്പ് കുറച്ച് സമയം പ്രവര്‍ത്തന രഹിതമായതായാണ് വിവരം. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.എസിലുള്ള 12,000-ലധികം ഉപയോക്താക്കള്‍ ആണ് ഇതുമൂലം കഷ്ടത്തിലായത്. യു.കെയില്‍, 2,000-ത്തിലധികം ഉപയോക്താക്കള്‍ നാവിഗേഷന്‍ ടൂള്‍ ഉപയോഗിക്കാന്‍ പാടുപെട്ടു. കാനഡയില്‍, 1,763 ഉപയോക്താക്കള്‍ ആണ് ഗൂഗിള്‍ മാപ്പ്‌സ് കുറച്ച് സമയത്തേക്ക് നിശ്ചലമായെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആപ്പില്‍ കയറാനും സാധിക്കാതെ വന്നു. ഇതോടെ, ദിശയറിയാനായി പലരും മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയുണ്ടായി. ‘ഡൗണ്‍ ഡിറ്റക്ടര്‍’ അടക്കമുള്ള ആപ്പുകളുടെ ഡൗണ്‍ലോഡിംഗ്സില്‍ വന്‍ വര്‍ദ്ധന ഉണ്ടായതാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ മാപ്പ്‌സ് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിച്ചവരില്‍ പലര്‍ക്കും ‘സെര്‍വര്‍ ലഭ്യമല്ല’ എന്ന സന്ദേശമാണ് ലഭിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം പ്രശ്നം പരിഹരിച്ചതായാണ് വിവരം. സംഭവത്തെ കുറിച്ച് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button