കരിപ്പൂര്‍;39 ലക്ഷം രൂപയുടെ സ്വര്‍ണം ചപ്പാത്തിരൂപത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി.കരിപ്പൂര്‍ വിമാനത്താവളം വഴി പുതിയ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ചപ്പാത്തി പരത്തുന്ന കല്ലിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണചപ്പാത്തി. 24 കാരറ്റിന്റെ 796 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ജിദ്ദയില്‍നിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരന്‍ കൊണ്ടുവന്ന ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ചപ്പാത്തിയുടെ രൂപത്തില്‍ വട്ടത്തില്‍ പരത്തിയ നിലയിലായിരുന്നു സ്വര്‍ണം. കോഴിക്കോട് സ്വദേശിയായ പി.എ.ഷമീര്‍ കൊണ്ടുവന്ന 1.3 കിലോഗ്രാം സ്വര്‍ണമിശ്രിതവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News