സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു
കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ്.കസ്റ്റംസ് സംഘമാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്. മാൻ വേട്ട കേസിലും ഇയാൾ പ്രതിയാണ്. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്റ്റാണ് ഇത്. പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാള്‍. സ്വര്‍ണം എങ്ങോട്ടേക്ക് പോകുന്നു എന്നതില്‍ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച പുലര്‍ച്ചെ ഇയാളെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുകയായിരുന്നു. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയത് അന്വേഷിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
മലപ്പുറം സ്വദേശി റമീസിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ ഇയാളെ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പിടികൂടിയത്.
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷും സന്ദീപുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. റോഡ് മാര്‍ഗമാണ് ഇവരെ കൊച്ചിയിലെത്തിക്കുക. ഇന്ന് ഉച്ചയോടെ ഇവര്‍ കൊച്ചിയിലെത്തുമെന്നാണ് വിവരം.