KeralaNews

Gold price: സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,360 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാര്‍ച്ചില്‍ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ വരെയായി വില ഉയര്‍ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ പവന് 1,000 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയില്‍ ഉള്ളത്.

രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2,000 ഡോളറിന് മുകളിലേക്ക് വില കുതിച്ചിരുന്നു. പിന്നീട് വില ഇടിഞ്ഞു. യുദ്ധ പ്രതിസന്ധിയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചതെങ്കിലും പിന്നീട് വില കുറയുകയായിരുന്നു.

ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തിയതി സ്വര്‍ണ വില പവന് 37,800 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒറ്റ മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയുടെ വര്‍ധനയാണ് ഫെബ്രുവരിയില്‍ ഉണ്ടായത്.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണവില കുതിച്ചുയരുന്ന പ്രവണതയാണ് രണ്ടാഴ്ച മുന്‍പ് വരെ കണ്ടിരുന്നത്. ഒന്‍പതിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വരെ സ്വര്‍ണവില എത്തി. 40,560 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. 19 ദിവസത്തിനിടെ 2200 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button